Thursday, January 28, 2021

കലക്കി,തിമിർത്തു, പൊളിച്ചു!🥳🥳



 ഇന്ന് തുടക്കത്തിലെ മനസ്സും ശരീരവും ഏകാഗ്രമാക്കി കൊണ്ടുള്ള , ആദ്യത്തെ  യോഗ പീരീഡ് ആയിരുന്നു . യോഗ അറിയാം എന്നുള്ള അഹങ്കാരത്തോടെ എന്നിലെ യോഗി ഉണർന്നു . പക്ഷേ ഞാൻ അറിഞ്ഞതിനും കണ്ടതിനും അപ്പുറമുള്ള യോഗയായിരുന്നു അത്. പകച്ചുപോയി!അക്യുപഞ്ചർ എന്ന മറ്റൊരു തലത്തിലേക്കുള്ള യാത്രയായിരുന്നു അത്. പിന്നീട് അത് ശവാസനത്തിലേക്ക് നീണ്ടപ്പോൾ തെല്ല് ആശ്വാസമായി...



 യോഗ യിൽ നിന്ന് കിട്ടിയ ഉന്മേഷം കൊണ്ട് മായ ടീച്ചറിൻറെ ക്ലാസിലേക്ക് ആണ് ചെന്നത് നൈപുണ്യം അഥവാ കോമ്പിററ്റൻസി എന്ന വിഷയത്തെക്കുറിച്ച് ടീച്ചർ രസകരമായി ക്ലാസെടുത്തു.

 റിപ്പബ്ലിക് ഡേയുടെ ഭാഗമായി യൂണിയന്റെ  നേതൃത്വത്തിൽ നടക്കാൻ പോകുന്ന    EKAYANA 2021 എന്ന പരിപാടി കാണാൻ വേണ്ടി യുള്ള അടങ്ങാത്ത ആകാംക്ഷയായിരുന്നു മനസ്സിൽ. ഞങ്ങളുടെ ക്ലാസും ഒരു ഡാൻസ് പ്രോഗ്രാം അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ട്, പിന്നീടങ്ങോട്ട് പരിപാടി കളർ ആക്കാൻ വേണ്ടി തീവ്രമായ പ്രാക്ടീസ് ആയിരുന്നു.

 ഏകദേശം രണ്ടു മണിയോടുകൂടി റിപ്പബ്ലിക് ഡേ പരിപാടികൾ ആരംഭിച്ചു. ഓരോ ഡിപ്പാർട്ട്മെന്റ്ക്കാരും ആകാംക്ഷ ജനകവും ആസ്വാദ പരവുമായ മികച്ചതും കരുത്തുറ്റ തുമായ പരിപാടികൾ അവതരിപ്പിക്കുന്നു ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങളുടെ ഫിസിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് ഊഴം ആയപ്പോൾ എനിക്ക് എന്തെന്നില്ലാത്ത പേടി തോന്നി. പിന്നെ ഗ്രൂപ്പ് ഡാൻസ് ആയതുകൊണ്ടും അടുത്തു നിൽക്കുന്ന ആളെ നോക്കി ചെയ്യാം എന്നുള്ള ധൈര്യം കൊണ്ടും രണ്ടും കൽപ്പിച്ച് എല്ലാ ദൈവങ്ങളെയും വിളിച്ച് സ്റ്റേജിൽ കയറി . സംഭവം കളർ ആയി..... വലിയ കേടുപാടുകളില്ലാതെ സ്റ്റേജിന്ന്‌ ഇറങ്ങാൻ സാധിച്ചു. എല്ലാ ഡിപ്പാർട്ട്മെന്റ്ന്റെയും പരിപാടികൾ മനോഹരമായിരുന്നു.



 മറ്റൊരു പ്രത്യേകത മായ ടീച്ചറി ന്റെ ജന്മദിനം കൂടെയായിരുന്നു ഇന്ന്.  എല്ലാ അധ്യാപകരും ഞങ്ങൾ കുട്ടികളും ചേർന്ന് സമ്മാനം നൽകുകയും, ജന്മദിനം ആശംസിക്കുകയും ചെയ്തു. ഞങ്ങൾ ടീച്ചറിന് വേണ്ടി "കാറ്റാടി തണലും "എന്ന ഗാനം ആലപിച്ചു. അപ്രതീക്ഷിതമായ  ജന്മദിന ആഘോഷം ടീച്ചറെ ഒരുപാട് സന്തോഷിപ്പിച്ചു. പരിപാടി അവസാനിച്ചു.പിന്നീട് ഓരോ ഡിപ്പാർട്ട്മെന്റ് കാരും സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു. ഞങ്ങളും ഒരു സെൽഫി അങ്ങ് കാച്ചി! 



 ആരവങ്ങൾക്ക് വിരാമമായി........ പക്ഷേ ഇതൊരു  തുടക്കം മാത്രമാണെന്ന് പ്രതീക്ഷയോടെ കൂടി....... 

7 comments: