രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ബദനി കുന്നിന്റെ നെറുകയിലേക്ക്. നടന്നു നീങ്ങുമ്പോൾ എല്ലാം സുപരിചിതമായിരുന്നു . നനുത്ത ഓർമ്മകൾ മഴത്തുള്ളികളായി മണ്ണിൽ പതിക്കുന്നുണ്ടായിരുന്നു . ആകെ ഉണ്ടായ മാറ്റം ചുവടുകളുടെ എണ്ണത്തിൽ ആയിരുന്നു. അത് ഇവാനിയോസ് കോളേജിൽ നിന്ന് മാർ തെയോഫിലോസ് കോളേജിലേക്ക് ചുരുങ്ങിയിരുന്നു. ഒരുപാട് പ്രതീക്ഷകളുടെയും ആധികളുടെയും പ്രാർത്ഥനകളുടെയും നാളുകൾക്ക് വിരാമമിട്ടുകൊണ്ട് മാർ തെയോഫിലോസ് ബി.എഡ് കോളേജിൽ എനിക്ക് അഡ്മിഷൻ കിട്ടി. ഞാൻ ഒരുപാട് ആഗ്രഹിച്ച് സ്വപ്നംം കണ്ട ദിവസമായിരുന്നു. കോളേജും ഇവാനിയോസ് നഗറും പരിചിതം ആയിരുന്നെങ്കിലും കോളേജിന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒരു നെഞ്ചിടിപ്പ് ആയിരുന്നു. പുതിയ ഒരു ലോകത്തേക്കുള്ള ചുവടുവെപ്പ്. കൊറോണ എഫൿറ്റ് എല്ലാവരിലും ഓരോ മാസ്ക് സമ്മാനിച്ചിരുന്നു. ദൈവത്തെയും മാതാപിതാക്കളെയും മനസ്സിൽ വിചാരിച്ച് നടന്നുതുടങ്ങി. എന്റെ കോളേജിലെ ആദ്യ ദിനം (12/1/2021)
കോളേജ് ചാപ്പലിൽ പ്രയർ തുടങ്ങിയിരുന്നു. എല്ലാ വിദ്യാർഥികളും അധ്യാപകരും അവിടെ ഒത്തുകൂടിയിരിക്കുകയായിരുന്നു .അതിനുശേഷം ഏതോ സിനിമയിലെ ഡയലോഗ് പോലെ "ചോദിച്ച് ചോദിച്ച്" ഏറ്റവുമൊടുവിൽ ഫിസിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് ക്ലാസ് കണ്ടെത്തി. അവിടെ മാസ്കിന് ഉള്ളിൽ നിറഞ്ഞ ചിരിയുമായി ഒരുപറ്റം കുട്ടി ടീച്ചേഴ്സ് എന്നെ വരവേറ്റു. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം എന്തെന്നാൽ ഓരോരുത്തരും വന്ന് എന്നെ പരിചയപ്പെടുകയും അവരെ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. പെട്ടെന്ന് തന്നെ എല്ലാവരുമായി സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു.
ഫസ്റ്റ് പിരീഡ് നീനാ മിസ്സ് ആയിരുന്നു ക്ലാസ്സിൽ വന്നത്. മിസ്സ് ഒരുപാട് സ്നേഹത്തോടെ ക്ലാസിൽ വന്ന ഞങ്ങൾ പുതിയ കുട്ടികളോട് സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു. ശേഷം ടീച്ചർ എഡ്യൂക്കേഷൻ എന്ന വാക്കിന്റെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ്സെടുത്തു. അതിനുശേഷം ആൻസി മിസ്സിന്റെ സൈക്കോളജി ക്ലാസ് ആയിരുന്നു. പ്രിൻസിപ്പിൾസ് ഓഫ് ഡെവലപ്മെന്റ് ആൻഡ് എഡ്യൂക്കേഷണൽ implications എന്ന ടോപിക്കിനെ കുറിച്ച് ക്ലാസ്സെടുത്തു.;
ഉച്ചയ്ക്കുശേഷം ജോജു സാറിന്റെ ഓറിയന്റഷൻ ക്ലാസ് ആയിരുന്നു. സാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. സാങ്കേതികപരമായി അറിവുള്ള അധ്യാപകർ എപ്പോഴും മികവുറ്റ അദ്ധ്യാപകരായിരിക്കും . എങ്ങനെ ജീവിത വിജയം നേടാം എന്നതിനെക്കുറിച്ചും സാർ പ്രതിപാദിച്ചു
ഇന്ന് അവസാനത്തെ ക്ലാസ് ഫിസിക്കൽ എജ്യുക്കേഷൻ ആയിരുന്നു. Find out the leader എന്ന ഗെയിം സാർ ഞങ്ങളെ പരിചയപ്പെടുത്തി .പുറത്ത് മഴ അപ്പോഴും തകർക്കുക ആയിരുന്നു .ആയതിനാൽ ഇന്നത്തെ ദിവസം മൈതാനത്തിലേക്ക് ഇറങ്ങുവാൻ സാധിച്ചില്ല. മനസ്സിന് ഉല്ലാസവും ഉന്മേഷവും നൽകിയ പി.ടി പീരീഡ്എ്നിക്ക് ഒരുപാട് ഇഷ്ടമായി. അപ്പോഴും മഴ അതിന്റെ കേളികൾ തുടർന്നു കൊണ്ടേയിരുന്നു......
Very Nice 🙏🙏👍👍
ReplyDeleteBethany stories nu waiting 👍
ReplyDeleteBethany stories nu waiting 👍
ReplyDelete😃😃
ReplyDeleteSuper!!
ReplyDeleteAdipoli
ReplyDelete