തുടക്കത്തിൽ ക്ലാസ്സിൽ ഇന്നു പുതുതായി വന്ന കുട്ടികളെ പരിചയപ്പെടുത്തി. ശേഷം പഠന സംബന്ധമായി പഠിക്കേണ്ട പാഠഭാഗങ്ങളെ കുറിച്ച് പറഞ്ഞുതന്നു. സാങ്കേതിക വിദ്യ ഏതൊക്കെ തലങ്ങളിലാണ് മനുഷ്യർക്ക് ഉപകാരപ്രദം ആകുന്നത് എന്നും അതുകൊണ്ട് സമൂഹം നേരിട്ടേക്കാവുന്ന വെല്ലുവിളികൾ എന്തൊക്കെയായിരിക്കാംം എന്ന വിഷയത്തെക്കുറിച്ച് കുട്ടികളുടെ അഭിപ്രായങ്ങൾ കൂടി വിലയിരുത്തി അദ്ദേഹം ക്ലാസെടുത്തു. വായനയുടെ പ്രസക്തിയെ കുറിച്ചും അദ്ദേഹം വാചാലനായി. വിനോദപരമായ പരിപാടികൾക്ക് പകരം വിജ്ഞാനപ്രദമായ വായനയിലേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും ഓർമിപ്പിച്ചു
ശേഷം ജിബി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു. യൂണിവേഴ്സിറ്റി എക്സാം നടക്കുന്നതുകൊണ്ട് ടീച്ചർ ക്ലാസ്സ് എടുത്തില്ല. പകരം ഞങ്ങൾക്ക് കുറച്ചു വർക്ക് എഴുതാനായി തന്നു. കുട്ടിക്കാലം മുതൽ ഇപ്പോൾ വരെ നിങ്ങളെ പഠിപ്പിച്ചതിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച അധ്യാപകരെ കുറിച്ച് എഴുതുവാൻ പറഞ്ഞു. അങ്ങനെ സാങ്കേതികപരവും വിജ്ഞാനപ്രദവുമായ മറ്റൊരു ദിവസം കൂടി കടന്നു പോയി......... നല്ലൊരു നാളെക്കായി പ്രതീക്ഷിക്കാം
No comments:
Post a Comment