ഒരു പൂവിന്റെ ഓരോ ദളങ്ങൾ പൊഴിയും പോലെ കലാലയ ജീവിതത്തിന്റെ ഓരോ ദിനങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും അധ്യാപനം എന്ന് അറിവിന്റെ പുതു നാമ്പുകൾ ഓരോദിനവും മുളച്ചു കൊണ്ടേയിരിക്കുന്നു.
ഇന്ന് ആദ്യത്തെ പീരീഡ് ക്ലാസ് എടുത്തത് ആൻസി ടീച്ചർ ആയിരുന്നു. "എറിക്സൺ തിയറി ഓഫ് സൈക്കോ സോഷ്യൽ ഡെവലപ്മെന്റ് " എന്നതിനെ കുറിച്ച് ആണ് ടീച്ചർ ക്ലാസ് എടുത്തത്.
ശേഷം ടീച്ചർ ഞങ്ങളോട് ഓഡിറ്റോറിയത്തിലേക്ക് പോകാൻ പറഞ്ഞു. അവിടെ ഞങ്ങളെ കാത്തിരുന്നത് സീനിയേഴ്സ് ന്റെ മികവുറ്റ കലാപ്രകടനങ്ങൾ ആയിരുന്നു. ഓട്ടൻതുള്ളൽ, നൃത്തം തുടങ്ങി എല്ലാ കലാരൂപങ്ങളും ചിന്തിപ്പിക്കുന്നതും, ചിരിപ്പിക്കുന്നതും, അതിലേറെ ആസ്വാദകരവും ആയിരുന്നു. പിന്നീടാണ് പാഠ്യേതര പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് ഈ പരിപാടി എന്നും, ഞങ്ങളും ഇതൊക്കെ ചെയ്യേണ്ടി വരുമെന്നും അറിഞ്ഞത്. അതുപോലെ മായ ടീച്ചർന്റെ ജന്മദിനത്തോടനുബന്ധിച്ച് ടീച്ചർ ഞങ്ങൾക്കെല്ലാവർക്കും മധുരം നൽകി.
മായ ടീച്ചർ ആണ് അടുത്ത പീരിയഡ് ക്ലാസ് എടുത്തത്. ഫിലോസഫിക്കൽ ബേസ് ഓഫ് എഡ്യൂക്കേഷൻ എന്ന വിഷയത്തെ ആസ്പദമാക്കി ആണ ടീച്ചർ സംസാരിച്ചത്.
ഉച്ചക്ക് ശേഷം ആദ്യത്തെ പീരീഡ് നീന ടീച്ചറാണ് കൈകാര്യം ചെയ്തത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്, പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് ഉള്ള ഒരു ലഘുവിവരണം അടങ്ങിയ ചാർട്ട് ടീച്ചർ ക്ലാസിൽ പ്രസിദ്ധീകരിച്ചു. ഞങ്ങളുടെ സഹപാഠിയായ ഗ്രീഷ്മ ആണ് ആ ചാർട്ട് ചെയ്തത്.
ശേഷമുള്ള രണ്ട് പീരീഡ് ജോജു സാറായിരുന്നു. ആദ്യത്തെ പീരീഡ് സാർ ഞങ്ങളെ കോളേജ് ഗാനം പഠിപ്പിച്ചു. സാറിന്റെ കൂടെ നിന്ന് ഞങ്ങൾക്ക് ഒരുമിച്ച് കോളേജ് ഗാനം ആലപിക്കാൻ സാധിച്ചു.
ശേഷം പ്രചോദന പരമായ രണ്ട് കഥകൾ കൂടി സാർ ക്ലാസിൽ അവതരിപ്പിച്ചു. ഒരു ടീച്ചർ കുട്ടികൾക്ക് അമ്മയെ പോലെ ആയിരിക്കണം എന്ന ഉദ്ബോധിപ്പിച്ചു കൊണ്ട് സർ ക്ലാസ്സുകൾ അവസാനിപ്പിച്ചു. നല്ലൊരു നാളെക്കായുള്ള കാത്തിരിപ്പ് ഓടുകൂടി....................
Good
ReplyDelete👍
ReplyDelete🥰
Delete