St. Goretti സ്കൂളിലെ ഓഫ്‌ലൈൻ ക്ലാസ്സിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. രണ്ടാഴ്ച കൾക്കപ്പുറം കുട്ടികളുമായി അഭേദ്യമായ ഒരു ബന്ധം എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ ഒരു ദിവസം എന്നെ ഒരുപാട് വിഷമിപ്പിക്കുന്നത് ആയിരുന്നു. കൊറോണ കാരണം ഉണ്ടായ പ്രതിസന്ധി മൂലം 21 മുതൽ ഓൺലൈൻ ക്ലാസ്സ് ആക്കി. ഇന്ന് മൂന്നാമത്തെയും നാലാമത്തെയും പീരീഡ് എനിക്ക് കെമിസ്ട്രി ക്ലാസ് ഉണ്ടായിരുന്നു.മൂന്നാമത്തെ പീരീഡിൽ ഞാൻ ഗ്രാവിറ്റേഷൻ എന്ന ചാപ്റ്റർ പഠിപ്പിച്ചു തീർത്തു..എന്റെ ക്ലാസിലെ കുട്ടികൾ എന്നോട് ചോദിച്ചു ," അടുത്ത കെമിസ്ട്രി ചാപ്റ്റർ കൂടെ ടീച്ചർക്ക് പഠിപ്പിച്ചു കൂടെ " ആ നിമിഷം എന്നിലെ അധ്യാപിക വിജയിച്ചതായി എനിക്ക് തോന്നി..
എനിക്ക് ഒരുപാട് ഇഷ്ടമുള്ള വിദ്യാർത്ഥികളായിരുന്നു ഒമ്പതാം ക്ലാസ് A1, A2 ബാച്ചിലെ വിദ്യാർത്ഥികൾ. എല്ലാവരും തന്നെ മിടുക്കരായ വിദ്യാർഥികളായിരുന്നു. പോകുന്നതിനു മുമ്പ് ചെറിയൊരു സമ്മാനം അവർക്ക് നൽകണം എന്ന് എനിക്ക് തോന്നി. അവരോട് ചോദ്യം ചോദിച്ചു.അവരെല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം നൽകി അപ്പോൾ എനിക്ക് ഒരുപാട് സന്തോഷംആയി. ക്ലാസ്സിൽ എല്ലാ കുട്ടികളും ഉത്തരം പറഞ്ഞു അതുകൊണ്ട് തന്നെ അവർക്ക് ഓരോരുത്തർക്കും ഓരോ പേന ഞാൻ സമ്മാനമായി നൽകി. ഇനി ഓൺലൈൻ ക്ലാസിൽ കാണാമെന്ന പ്രതീക്ഷയോടെ......
No comments:
Post a Comment