ഓരോ ദിനം കഴിയുന്തോറും അധ്യാപന ലോകത്തിന്റെ പുതിയ വാതായനങ്ങൾ ഞങ്ങൾക്ക് മുൻപിൽ തുറക്കപ്പെടുകയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു അദ്ധ്യാപികക്കോ അധ്യാപകനോ ഏറ്റവും മികവുറ്റ പുതിയ ഒരു തലമുറയെ തന്നെ വാർത്തെടുക്കാൻ സാധിക്കും. അധ്യാപനം എന്ന മാന്ത്രിക ചെപ്പിന്റെ താഴുകൾ ഞങ്ങളുടെ അധ്യാപകർ ഞങ്ങൾക്കുവേണ്ടി തുറന്നു തന്നിരിക്കുകയാണ്......
ഇന്ന് ഓൺലൈൻ ക്ലാസ്സിന്റെ നാലാം ദിനം ആയിരുന്നു. ആദ്യത്തെ ക്ലാസ് ഓപ്ഷണൽ സബ്ജക്ട് ആയിരുന്നു. നീനാ മാഡം ആണ് ക്ലാസ് എടുത്തത്. ഒരു അധ്യാപിക എങ്ങനെ ആകണം എന്നും ഒരു അധ്യാപികയ്ക്കു വേണ്ടെന്ന് പ്രത്യേകതകൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ടീച്ചർ ക്ലാസ്സെടുത്തു. മൂന്നു തരത്തിലുള്ള അധ്യാപന രീതിയെക്കുറിച്ചും പ്രതിപാദിച്ചു.
ജോർജ്ജ് സാറിന്റെ ഫിസിക്കൽ എഡ്യൂക്കേഷൻ പീരീഡ് ആയിരുന്നു രണ്ടാമത്തെ ക്ലാസ്സ്. യോഗയിൽ ശവാസനം മാത്രം കണ്ടും ചെയ്തും പരിചയമുള്ള ഞങ്ങൾക്ക് പ്രാണായാമത്തിലെ അനുലോമവിലോമ പ്രാണായാമം പുതിയ ഒരു അനുഭവമായിരുന്നു. മനസ്സിനെ കുറച്ച് ഏകാഗ്രതയിൽ കൊണ്ടുവരാൻ സാധിച്ചു.
തുടർന്ന് ആൻസി മാഡത്തിന്റെ സൈക്കോളജി ക്ലാസ് ആയിരുന്നു. ജീൻ പിയാഷെയുടെ കോഗ്നിറ്റീവ് ഡെവലപ്മെന്റ ഈന്റെ പല ഘട്ടങ്ങളെക്കുറിച്ച് ടീച്ചർ ക്ലാസ്സ് എടുത്തു.
ഏറ്റവും സന്തോഷം തോന്നിയ മറ്റൊരു കാര്യം എന്തെന്നാൽ ആൻസി ടീച്ചർ ഞങ്ങളുമായി നടത്തിയ ഇന്റർ ആക്ടീവ് സെക്ഷനിൽ അഭിപ്രായങ്ങൾ പറയുവാനായി ഞങ്ങളുടെ പ്രിൻസിപ്പൽ ബെനഡിക്റ്റ് സാറും ഉണ്ടായിരുന്നു. ഞങ്ങൾക്കു വേണ്ട ആത്മവിശ്വാസവും പിന്തുണയും തരുന്നതായിരുന്നു സാറിന്റെ സാന്നിധ്യം. ഒരു അദ്ധ്യാപകൻ- കുട്ടി എന്നുള്ള ഔപചാരികതകൾ ഒന്നുമില്ലാതെ സാറും ഞങ്ങളുടെ കൂടെ ക്ലാസ്സുകൾ ശ്രദ്ധിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്തു. എനിക്ക് വേറിട്ട ഒരു അനുഭവമായിരുന്നു അത്.
So nice pappa
ReplyDelete😍👌
ReplyDelete👍👍
ReplyDelete😍
Delete👌
ReplyDeleteNice!!
ReplyDelete👍👍
Delete